Biography of mother teresa in malayalam
Mother teresas family.
മദര്‍ തെരേസ, കാരുണ്യത്തിന്റെ തിരുവസ്ത്രം
1910 ഓഗസ്റ്റ് 26: ഒരു മാലാഖയുടെ പിറന്നാളാണ്. സാമ്രാജ്യങ്ങളും കോളണികളുമായി, സുല്‍ത്താന്മാരും ചക്രവര്‍ത്തിമാരും സ്വയം അവരോധിത ഖലീഫമാരും ഭൂമിയെ പങ്കിട്ടെടുത്തിരുന്ന കാലത്തായിരുന്നു ആ വിശുദ്ധ ജനനം.
Biography of mother teresa in malayalam
നൂറ്റാണ്ടുകളോളം ഓട്ടോമന്‍ ഖലീഫയുടെ ഭരണത്തിന്‍ കീഴിലായിരുന്ന ബഹുമത രാജ്യമായ അല്‍ബേനിയയിലെ, സ്‌കോപ്‌ജെ എന്ന ചെറുപട്ടണത്തില്‍, നിര്‍മ്മാണ പ്രവൃത്തികളുടെ കരാറുകാരന്‍ നിക്കോളാസ് ബൊജെക്‌സിയുടെയും വെനീസുകാരി ഡ്രാഫിലെ ബെര്‍ണായിയുടെയും മൂന്നാമത്തെ കുഞ്ഞായിട്ടായിരുന്നു തിരുപ്പിറവി.
ആ കുഞ്ഞുമാലാഖയെ മാതാപിതാക്കള്‍ 'മേരി തെരേസ ബോജെക്‌സി' എന്നു പേര്‍ വിളിച്ചു; ലോകം പിന്നീട് മദര്‍ തെരേസ എന്നും.
സാമാന്യം ധനികരായിരുന്നു ബോജെക്‌സി കുടുംബം. ഒരു ചേട്ടനും ചേച്ചിയും തെരേസക്ക് കൂടപ്പിറപ്പുകള്‍.
മക്കളുടെ വിദ്യാഭ്യാസത്തില്‍ ഏറെ ശ്രദ്ധയുള്ളവരായിരുന്നു അച്ഛനും അമ്മയും. തെരേസ ചെറുപ്പം മുതല്‍ മതവിദ്യാഭ്യാസത്തില്‍ താല്‍പര്യം കാണിച്ചപ്പോള്‍ അതു നല്‍കുന്നതില്‍ സ